2010 ഏപ്രിൽ 17, ശനിയാഴ്‌ച

ഭൂമിക്കായ്‌

ഇനിയും
അളന്നു  നീ  തിരിക്കും
തുണ്ടായെന്റെ
അകവും   പുറവും
നീ   ചുരന്നു
        ഊറ്റം കൊള്ളും .

എന്റെ
[നിന്റെയും ] പച്ചപ്പ്‌
അരിഞ്ഞു   പുറംതള്ളും
ചന്തയില്‍   ചരക്കാക്കി
        വിറ്റ്  നിക്ഷേപം   കൂട്ടും .

പിന്നെ
മാളികപ്പുറമേറി
മദിച്ചു  നീ
ഓരോ മണ്‍തരിയിലും
വിഷം  കലര്‍ത്തും .,
        കുതികൊള്ളും.

ഒരിക്കല്‍ 
തളര്‍ന്നു
ഖിന്നനായ്   തണല്‍ തേടി
എന്നിലേ-
യ്ക്കടര്‍-'ന്നത് -
        നിനയ്ക്കെ ..
        നീറുന്നു    ഞാന്‍ .

അകലെയകലേയ-
ല്ലാ ദുരന്തം  എന്നറിയെ ...
അകം പുകഞ്ഞുലയുന്നു ....
        എക്കാലവും
        എന്റെ
        സ്വപ്നമായിരുന്നു   നീ .

ഒസ്യത്ത്

ഒരു  പാഴ് മുളം തണ്ടിന്‍
 ഒച്ചകള്‍
 തകിലടി
 താളമേളങ്ങള്‍
 ഹൃദയ ത്തുടിപ്പില്‍
 തുഴഞ്ഞെത്തും
          നാട്ടു ശീലുകള്‍...

 പാരാവാരംപോല്‍
 അഗാധമാം
          ധര്‍മ്മ സങ്കട ച്ചുഴികള്‍
 കളി ച്ചിരിവാക്കിന്റെ
 തിര തല്ലിത്തകരും
          കരിം പാറക്കൂട്ടങ്ങള്‍ ...
 അതിരളന്നെത്താത്ത
 കരകളെ
 കവര്‍ന്നേപോകും
           മഹാ സരിത്തുകള്‍...

 നീ
 പകര്‍ന്നെടുത്താലും.
 - അടയാള -
   ക്കല്ലുകള്‍  പതിച്ച് ....
   അല്ലായ്കില്‍
   അന്യം വന്നിടാ-
   മൊരുകാലം .

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍