സമതലത്തിലൊഴുകും.
മലയിറക്കമില്ല.
കുത്തൊഴുക്കുകളും
വെള്ളപ്പാച്ചിലുകളുമില്ല.
ആവാത്തത്
സംഭവിക്കുമെന്ന്
എവിടെയോ ഒരുമുഴക്കം.
കാണുന്നില്ലെ...
മുട്ടാതെ
തുറക്കുന്നു വാതിലുകള്‍.
വിളിക്കാതെ
കേള്‍ക്കുന്നു
മണിയൊച്ചകള്‍
ക്യൂവില്‍ നിന്ന്
ആരും കുഴഞ്ഞു വീഴേണ്ട.
വീട്ടുവാതില്‍ തുറന്നിട്ടെയ്ക്കു.
ആശിച്ചതു്
ആടിക്കുഴഞ്ഞ്
ആരവത്തോടെ
വരുന്നുണ്ട്.
വീടുവേണോ...
വീടകം നിറയെ
ആര്‍ഭാടങ്ങള്‍ വേണോ...
കാറുവേണോ...
കുഞ്ഞുമക്കളെ
പഠിപ്പിക്കേണ്ടേ...
നിന്നിടത്തുനിന്ന്
നട്ടം തിരിയേണ്ട.
മനസ്സുകൊണ്ട്
കണക്കുകൂട്ടേണ്ട.
ആ കസേരയിലിരുന്ന്
ഈ കടലാസില്‍
ഒന്നോപ്പിടുകയേവേണ്ടു.
അതെ.
ഇനിയെല്ലാം
സമതലങ്ങളിലാണു്.
മലയിറക്കമില്ല.
കുത്തൊഴുക്കില്ല.
വെള്ളച്ചാട്ടമില്ല.
ഒന്നും
സംഭവിയ്ക്കാനുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ