2010 മാർച്ച് 1, തിങ്കളാഴ്‌ച

ക്ഷണം

വരണം
നിഴല്‍  ഏറെയുള്ള
നിരത്തു  മുറിച്ചു കടന്ന്.

വരണം ...വരണം ...
വളവ്  ഏറെയുള്ള
         വഴി നടന്ന്.

മറവില്‍
തിരിവ്  ഉണ്ടെന്ന്‍  ഉറപ്പിച്ച്...

തിരിവില്‍
മറവി  പാടില്ലത്  നിരീക്ഷിച്ച്...

കല്ലും  മുള്ളും  വിതച്ച്
ഒളി കണ്ണുമായ്
ചില  പുള്ളുകള്‍
കണ്ണില്‍  കൊത്തുമെന്നത്
            നിരൂപിച്ച്‌...

കൊടി  തോരണം   കെട്ടി
കാത്തുകാത്തിരിക്കുന്ന
കുഴിയും  കുണ്ടും  കണ്ട്
         കണ്ടതായ് ഭാവിക്കാതെ ...

വരണം ...
അടച്ചിട്ട  മനസ്സിന്‍
അറകളില്‍ ഇടമുണ്ട്
ഈറന്‍  മാറിയിരിക്കാം
         ഇളവേല്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍