2010 മാർച്ച് 1, തിങ്കളാഴ്‌ച

കിളിപാട്ട്

പിന്നെയുമൊരു  കിളി
ക്കൂടു ഞാനൊരുക്കുന്നു
വന്നിടാം  പാറിപ്പറ -
       ന്നിതിലെ യിണക്കിളി.

ഇരിക്കാന്‍  ചില ചെറു -
ചില്ലകള്‍ , ചിറകിങ്ങു
ഒതുക്കിയുറങ്ങാനെന്‍
        പുല്‍പ്പായ വിരിപ്പുകള്‍ .
പുലരെ -
പ്പഴന്തുണ്ട് 
പ്രാതലി ,ന്നിടയ്കിടെ
         നല്ലിളം പുല്‍ച്ചാടികള്‍ .

തീറ്റയും , കുടിയുമാ-
യുച്ചകള്‍ , നാമം  ജെപി -
ച്ചെത്തുന്ന സായം സന്ധ്യ -
യ്കീയിളം കൂട്ടില്‍
         ചേക്കയേറലും ,ഉറക്കവും .

മധുരം ...
മധുരമി ജ്ജീവിതം..!
ഇണയ്കെന്റെ-
യാഗമ  സന്ദേശം ..
        ഇങ്ങെത്താതെയിരിക്കില്ല .

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍