2010 ജൂൺ 26, ശനിയാഴ്‌ച

ഖദര്‍

ഒന്നേയുള്ളു
ഉടുത്തൊരുങ്ങാന്‍
      വൃത്തിയായി
      വെടിപ്പായി
      അന്തസ്സായി.

അലക്കുന്തോറും
വെന്മ  തെളിയുന്നത്.
വെളുക്കുന്തോറും
      വെളിച്ചം ചുരത്തുന്നത്.
ഏതു 
കലക്ക വെള്ളത്തിലും
      തനിമ കാക്കുന്നത്.

പരുക്കനെങ്കിലും
ഇസ്തിരിയിട്ട്
      അണിയാനെളുപ്പം

ഏതു  മുറുക്കവുമിറുക്കവും
കുടഞ്ഞകറ്റും.
ഏതു  നിവരാത്ത നട്ടെല്ലും
       നിവര്‍ത്തും.

ഒന്നേയുള്ളു
ഉടുത്തൊരുങ്ങാന്‍.
       -0-

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍